പെരുമ്പിലാവ് : എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആറ് ഗ്രാം എം.ഡി.എം.എ. പിടികൂടി. സംഭവത്തിൽ പ്രതിയായ പെരുമ്പിലാവ് കണക്കക്കോളനി തൈവളപ്പിൽ ആകാശ് (21) ഓടി രക്ഷപ്പെട്ടു. തിപ്പിലശ്ശേരി ആൽത്തറ റോഡിൽ സംശയാസ്പദമായ രീതിയിൽക്കണ്ട ആകാശിനെ എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ. കണ്ടെടുത്തത്.
എക്സൈസ് ഉദ്യോഗസ്ഥരായ ഇൻസ്പെക്ടർ സജീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, ലത്തീഫ്, പ്രിവന്റീവ് ഓഫീസർമാരായ ഫൽഗുണൻ, കെ.സി. ജോസഫ്, സംഗീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആകാശിനെ പിടികൂടുന്നതിനായി വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നികേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..