മുരിയാട് : ഗ്രാമപ്പഞ്ചായത്തിന്റെ കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾക്ക് തുടക്കമായി. വേഴകാട്ടുകരയിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രതി ഗോപി, കെ.യു. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിനോദ് വിബിൻ, പഞ്ചായത്തംഗങ്ങളായ സുനിൽകുമാർ എ.എസ്., സേവ്യർ ആളൂക്കാരൻ, ശ്രീജിത്ത് പട്ടത്ത്, നിത അർജുനൻ, മണി സജയൻ, നികിത അനൂപ്, റോസ്മി ജയേഷ്, മനീഷ മനീഷ്, നിജി വത്സൻ തുടങ്ങിയവർ പങ്കെടുത്തു. 22 -ന് വടംവലി മത്സരത്തോടെ കേരളോത്സവത്തിനു സമാപനം കുറിക്കും
മാള : മാള പഞ്ചായത്ത് കേരളോത്സവം വി.ആർ. സുനിൽകുമാർ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് സിന്ധു അശോക് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാബു പോൾ എടാട്ടൂക്കാരൻ, ജയ ബിജു, നബീസത്ത് ജലീൽ, ജിജു മാടപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..