കടവല്ലൂർ അന്യോന്യം ഇന്ന് തുടങ്ങും


പെരുമ്പിലാവ് : വേദാലാപന പരീക്ഷയായ കടവല്ലൂർ അന്യോന്യത്തിന് ബുധനാഴ്ച തുടക്കമാവും. തൃശ്ശൂർ, തിരുനാവായ യോഗത്തിലെ വേദപണ്ഡിതരാണ് അന്യോന്യത്തിൽ പങ്കാളികളാവുക. വൈകീട്ട് നാലിന് നടൻ സുരേഷ് ഗോപി ഉദ്ഘാടനം നിർവഹിക്കും.

വ്യാഴാഴ്ച മുതലാണ് വാരമിരിക്കൽ തുടങ്ങുക. ഈ വർഷം കടന്നിരിക്കൽ എന്ന പരീക്ഷയും ഉണ്ടാകും. 32 വർഷങ്ങൾക്ക് ശേഷമാണിത്. ദേശീയ സെമിനാറിൽ വേദവാങ്മയവും മാനവയോഗക്ഷേമവും എന്നതായിരിക്കും വിഷയം. സെമിനാറിൽ 10 പ്രബന്ധങ്ങൾ അവതരിപ്പിക്കും.

ശനിയാഴ്ച നടക്കുന്ന വാക്യാർഥസദസ്സ് ന്യുഡൽഹി കേന്ദ്ര സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ശ്രീനിവാസ വർക്കോഡി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച അക്കിത്തം അനുസ്മരണം നടക്കും.

വൈകീട്ട് 5.30-ന് വാചസ്പതി, വേദബന്ധു പുരസ്‌കാരങ്ങൾ പി.വി. രാമൻകുട്ടി, കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർക്ക് സമ്മാനിക്കും. സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച നടക്കുന്ന നൃത്തപരിപാടി കേരള കലാമണ്ഡലം രജിസ്ട്രാർ പി. രാജേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും.

ബുധനാഴ്ച ‘അദ്വൈതവും ഭാരതീയ ദർശനങ്ങളും’ എന്ന വിഷയത്തെ കുറിച്ച് ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തും. ശനിയാഴ്ച സമാപന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.

അന്യോന്യവേദിയിൽ ഇന്ന്

: വൈകീട്ട് 4.30. ഉദ്ഘാടനം നടൻ സുരേഷ് ഗോപി. അധ്യക്ഷൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ. മുഖ്യപ്രഭാഷണം പി.സി. മുരളീമാധവൻ, തുടർന്ന് തിരൂർ നാട്യാഞ്ജലി സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..