പോലീസുകാരന്റെ വീട്ടിലെ മോഷണം: രണ്ടു പേർ അറസ്റ്റിൽ


കേച്ചേരി : മണലിയിലെ പോലീസുകാരന്റെ വീട്ടിൽ ഉൾപ്പെടെ കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. ചേലക്കര പുതുവീട്ടിൽ അബ്ദുൾറഹീം(31), ആറങ്ങോട്ടുകര കോഴിക്കാട്ടിൽ വീട്ടിൽ ഷൻഫീർ(37) എന്നിവരെയാണ് കുന്നംകുളം എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് കണ്ടാണശ്ശേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ.ആയ ഷഫീക്കിന്റെ വീട്ടിൽ മോഷണം നടത്തിയത്. അമ്പതിനായിരും രൂപയും അര പവൻ സ്വർണവും മൊബൈലുമാണ് ഇവിടെനിന്ന്‌ മോഷ്ടിച്ചത്. ഇതിനു പുറമെ, നവംബർ ഏഴിന് കേച്ചേരി സ്വദേശി അമ്പലത്തുവീട്ടിൽ മുഹമ്മദ്ഫയാസിന്റെ ബൈക്ക് മോഷ്ടിച്ചതും ഇവർ തന്നെയാണെന്ന് പോലീസ് പറഞ്ഞു. ബൈക്ക് ഇവരുടെ പക്കൽനിന്ന്‌ കണ്ടെത്തിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലായി നിരവധി മോഷണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..