പെരിഞ്ഞനം ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ച തീരദേശത്തെ വിവിധ സർക്കാർ ഓഫീസുകളിൽ സ്ഥാപിക്കുന്ന മാലിന്യത്തൊട്ടികളുടെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണർ ജെയിംസ് വളപ്പില നിർവഹിക്കുന്നു
പെരിഞ്ഞനം : ലയൺ ഡിസ്ട്രിക്ട് 318 ഡി നടപ്പാക്കുന്ന പരിസ്ഥിതി ബോധവത്കരണ പദ്ധതിയുടെ ഭാഗമായി ‘പ്ലാസ്റ്റിക്കിനെ തുരത്തൂ, ഭൂമിയെ സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി തീരദേശത്തെ വിവിധ സർക്കാർ ഓഫീസുകളിൽ സ്ഥാപിക്കുന്ന മാലിന്യത്തൊട്ടികളുടെ ഉദ്ഘാടനം നടന്നു.
ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണർ ജെയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പ്രസന്നൻ തറയിൽ അധ്യക്ഷനായി. പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വിനീത മോഹൻദാസ്, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ജലീൽ, ഡിസ്ട്രിക്ട് എൻവയോൺമെൻറ് കോ-ഓർഡിനേറ്റർ ബിജു പുറത്തൂർ, ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി പി.കെ ജോൺസൺ, ക്ലബ്ബ് സെക്രട്ടറി പി.ജി. സുധീഷ് , ട്രഷറർ പി.എസ്. പ്രസന്നൻ, കെ.കെ. ബാബുരാജൻ, വി.കെ. ഷണ്മുഖൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..