വാടാനപ്പള്ളി : ഖത്തർ ലോകകപ്പിന്റെ ഭാഗമായി സംസ്ഥാന സ്പോർട്സ് കൗൺസിലും യുവജനക്ഷേമവകുപ്പും സംയുക്തമായി നടത്തുന്ന ‘വൺ മില്യൺ ഗോൾ’ പ്രചാരണപരിപാടിയുടെ ഭാഗമായി തൃത്തല്ലൂരിൽ കാമ്പയിൻ സംഘടിപ്പിച്ചു. വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ ഉദ്ഘാടനം ചെയ്തു.
കെ.എൻ.എം വി.എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡന്റ് ബിജു അധ്യക്ഷനായി. ഭാവന റാഫി കോർണറിന്റെയും കുഡോഷിൻ കരാട്ടെ അസോസിയേഷന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഓരോ കേന്ദ്രത്തിലും കാമ്പയിന്റെ ഭാഗമായി 1000 ഗോളുകൾ സ്‌കോർ ചെയ്യും.
കുട്ടികളിൽ ഫുട്ബോൾ സംസ്‌കാരം വളർത്തിയെടുക്കുന്നതിനും സംസ്ഥാനത്തെ കായികമേഖല അഭിവൃദ്ധിപ്പെടുന്നതിനും വേണ്ടിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് അംഗം ഷെബീർ അലി, പ്രിൻസിപ്പൽ അനിത മുകുന്ദൻ, പ്രധാനാധ്യാപിക കെ.എസ്. രാജി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..