പെരിഞ്ഞനം : പെരിഞ്ഞനം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. മൂന്നുലക്ഷം രൂപ വകയിരുത്തി 1000 പേർക്ക് പഞ്ചായത്തിലെ കാർഷിക കർമസേനാ അംഗങ്ങൾ ഉത്‌പാദിപ്പിച്ച മുളക്, വെണ്ട, വഴുതന, തക്കാളി, കുറ്റിഅമര തുടങ്ങിയവയുടെ തൈകളാണ് വിതരണം ചെയ്തത്.
ഗവ. ആയുർവേദ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
എൻ.കെ. അബ്ദുൾ നാസർ, ഇ.ആർ. ഷീല, കൃഷി ഓഫീസർ ബാനു ശാലിനി, ആർ.ആർ. രാധാകൃഷ്ണൻ, ഡോ. എൻ.ആർ. ഹർഷകുമാർ എന്നിവർ പ്രസംഗിച്ചു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..