വാടാനപ്പള്ളി : ചിലങ്ക ജങ്ഷനിൽ ദേശീയപാതയോരത്തെ കെട്ടിടത്തിനു മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യവും ഉപയോഗശൂന്യമായ കവറുകളും കത്തിച്ചതിന് സ്ഥാപനഉടമയ്ക്ക് പഞ്ചായത്ത് 25,000 രൂപ പിഴ ചുമത്തി. ഹരിതകർമസേന മുന്നറിയിപ്പ് നൽകിയിട്ടും പ്ലാസ്റ്റിക് മാലിന്യം ഗ്രാമപ്പഞ്ചായത്തിന് കൈമാറാതെ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഇതിന്‍റെ ചിത്രങ്ങൾ സഹിതം ഹരിതകർമസേന റിപ്പോർട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവറുകൾ ഹരിതകർമസേനയ്ക്ക് കൈമാറാത്തവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..