പെരുമ്പിലാവ് : അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന വാഹനവും എ.ടി.എമ്മിൽ പണം നിറയ്ക്കാനെത്തിയ വാഹനവും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ശബരിമല തീഥാടകനായ കർണാടക സ്വദേശി കുട്ടി സഞ്ജയൻ, എ.ടി. എമ്മിൽ പണം നിറക്കുന്ന വാഹനത്തിൽ ഉണ്ടായിരുന്ന ചെങ്ങന്നൂർ സ്വദേശി വൈശാഖ് (25), ചാവക്കാട് സ്വദേശി ഹരിദാസ് (33) എന്നിവർക്കാണ് പരിക്കേറ്റത്. സഞ്ജയന്റേത് നിസ്സാര പരിക്കാണ്. വൈശാഖ്, ഹരിദാസ് എന്നിവരെ അൻസാർ ആശുപത്രിയിൽ പ്രഥമികശുശ്രൂഷ നൽകി തൃശ്ശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..