• ലോക കൃതജ്ഞതാദിനത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി. ജീവനക്കാർക്ക് മന്ത്രി കെ. രാജൻ സമ്മാനം നൽകുന്നു
തൃശ്ശൂർ : ആധുനിക ലോകത്തിൽ പരസ്പര കടപ്പാട് മറക്കുകയാണെന്നും നന്ദിയും നിന്ദയും തമ്മിലുള്ള അന്തരം തിരിച്ചറിയണമെന്നും വിദ്യാഭാസ വിചക്ഷണൻ പി. ചിത്രൻ നമ്പൂതിരിപ്പാട് പറഞ്ഞു. ലോക കൃതജ്ഞതാദിനത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി. ജീവനക്കാരെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
ഫാ. ഫ്രാൻസിസ് ആലപ്പാട്ട് അധ്യക്ഷനായി. കെ. ബാലഗോപാൽ, അസിസ്റ്റന്റ് എൻജിനീയർ സുമോദ്, വാസുദേവൻ മൂസ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..