എ.കെ.ഡി.ഡബ്ല്യൂ ആൻഡ് എസ്.എ. ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ നഗരസഭ ചെയർപേഴ്‌സൻ സോണിയാഗിരി ഉദ്ഘാടനം ചെയ്യുന്നു
പെരിഞ്ഞനം : ഓൾ കേരള ഡോക്യുമെന്റ്സ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മതിലകം സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ നടത്തി. ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ പദ്ധതി നടപ്പിലാക്കരുത്, ടെംപ്ലേറ്റ് സംവിധാനം ഉപേക്ഷിക്കുക, ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ പരിഷ്‌കാരങ്ങൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
ഡി.സി.സി. ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹമീദ് അധ്യക്ഷനായി. സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.കെ. അബ്ദുൽനാസർ, അഷ്‌കർ, ബഷീർ, സുരേഷ്, റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂർ : ആധാരം എഴുത്തുകാർ പണിമുടക്കി മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. അസോസിയേഷൻ സംസ്ഥാന ഉപദേശകസമിതി ചെയർമാൻ ഒ.എം. ദിനകരൻ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ജി. പുഷ്പാകരൻ അധ്യക്ഷനായി. സി.സി. വിപിൻ ചന്ദ്രൻ, ടി.എച്ച്. അഷ്‌കർ, ജയശങ്കർ, സുനിൽകുമാർ, എം.എച്ച്. സിജിത്ത,് പി.കെ. ഷാജി എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട : എ.കെ.ഡി. ഡബ്ല്യൂ ആൻഡ് എസ്.എ. ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ സിവിൽസ്റ്റേഷന് മുന്നിൽ നടന്ന ധർണ നഗരസഭ ചെയർപേഴ്‌സൺ സോണിയാഗിരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ശങ്കരനാരായണൻ അധ്യക്ഷനായിരുന്നു. ഒ.എം. ദിനകരൻ, കെ.എച്ച്. അഷ്‌കർ, വിത്സൻ തെക്കേക്കര, സി.കെ. ജയകൃഷ്ണൻ, വി.എസ്. സജീവ് കുമാർ, കെ.കെ. സാജു, ലിസി പോളി, രജനി പീതാംബരൻ എന്നിവർ സംസാരിച്ചു.
കല്ലേറ്റുംകര : ആധാരം എഴുത്ത് അസോസിയേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലേറ്റുംകര സബ് രജിസ്റ്റർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബാബു തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു. ആളൂർ പഞ്ചായത്തംഗം സുബിൻ, പി. നാരായൺകുട്ടി, പി.പി. ജോഷി, കെ.ഐ. റിൻസൺ, പി.കെ. രേഖ, അശോക് ഷൈൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..