തിരുവില്വാമല : പാമ്പാടി നെഹ്രു കോളേജ് ഓഫ് ഫാർമസിയിൽ രണ്ടുദിവസത്തെ നാഷണൽ കോൺഫറൻസ് സംഘടിപ്പിക്കും. ‘നാനോ ടെക്നോളജി ഇൻ ഡ്രഗ് ഡെലിവറി സിസ്റ്റം എ കറന്റ് സിനാരിയോ ആൻഡ് ഫ്യൂച്ചർ സ്കോപ്പ്’ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യയിലെ പ്രമുഖ ഫാർമസി ഗവേഷകരുടെയും വിദഗ്ധരുടെയും സാന്നിധ്യത്തിലാണ് കോൺഫറൻസ് നടക്കുന്നത്.
അഞ്ച്, ആറ് തീയതികളിലായി രാവിലെ 9-ന് കോളേജിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ. ഡോ. ഗോപാൽ മുഖ്യാതിഥിയാവും.
നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. കൃഷ്ണദാസ് അധ്യക്ഷനാകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 400 പ്രതിനിധികൾ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് - 8610442166
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..