പെരിഞ്ഞനം : മതിലകം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പച്ചക്കറി കൃഷിക്ക് പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി. മൂന്നാം വാർഡ് അക്ഷര ജെ.എൽ.ജി. ഗ്രൂപ്പാണ് ഒരേക്കറോളം വരുന്ന സ്ഥലത്ത് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എ. കരീം, ആർ.കെ. ബേബി, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ആർ. ഷീല, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനില മാത്യൂ, കൃഷി ഓഫീസർ ഭാനു ശാലിനി, സി.ഡി.എസ്. ചെയർപേഴ്സൺ സരിത കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..