കടപ്പുറം വട്ടേക്കാട് ആരോഗ്യ ഉപകേന്ദ്രം നിർമിക്കാൻ വിട്ടുനൽകിയ ഭൂമിയുടെ ആധാരം ആർ.എം. മുഹമ്മദാലി ടി.എൻ. പ്രതാപൻ എം.പി.ക്ക് കൈമാറുന്നു
കടപ്പുറം : പഞ്ചായത്തിലെ വട്ടേക്കാട് വാർഡിൽ ആരോഗ്യ ഉപകേന്ദ്രം നിർമിക്കാൻ സ്വകാര്യവ്യക്തി മൂന്നരസെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകി. വട്ടേക്കാട് സ്വദേശി ആർ.എം. മുഹമ്മദാലിയാണ് സ്ഥലം നൽകിയത്. ബി.കെ.സി. തങ്ങൾ റോഡ് അവസാനിക്കുന്ന ഭാഗത്തെ ഭൂമിയുടെ രജിസ്ട്രേഷൻ നടപടി പൂർത്തിയായി.
വട്ടേക്കാട് നടന്ന പരിപാടിയിൽ ടി.എൻ. പ്രതാപൻ എം.പി. ഭൂമിയുടെ രേഖ ആർ.എം. മുഹമ്മദാലിയിൽനിന്ന് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ അധ്യക്ഷയായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുസ്താക്കലി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി. മൻസൂർ അലി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. അഷിത, സി.വി. സുബ്രഹ്മണ്യൻ, പഞ്ചായത്തംഗങ്ങളായ ഷീജ രാധാകൃഷ്ണൻ, അഡ്വ. നാസിഫ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. ആരോഗ്യകേന്ദ്രത്തിന് ഭൂമി വിട്ടുനൽകിയ ആർ.എം. മുഹമ്മദാലിയെ പഞ്ചായത്ത് ഉപഹാരം നൽകി ആദരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..