• സമ്പാളൂർ തീർഥാടനകേന്ദ്രത്തിലെ തിരുനാളിന് പള്ളി വികാരി ഫാ. ഫ്രാൻസിസ്ക്കോ പടമാടൻ കൊടിയേറ്റുന്നു
സമ്പാളൂർ : ചരിത്ര പെരുമയിൽ സമ്പാളൂർ തീർഥാടനകേന്ദ്രത്തിലെ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിന് തുടക്കമായി. തീർത്ഥാടന നിറവിൽ 15 ദിവസം നീണ്ട തിരുനാളിന് പള്ളി വികാരി ഫാ. ഫ്രാൻസിസ്കോ പടമാടൻ കൊടിയേറ്റി.ദിവ്യബലിക്ക് ഫാ. സെബാസ്റ്റ്യൻ ചണ്ണാംപള്ളിൽ കാർമ്മികത്വം വഹിച്ചു. ഫാ. ഡേവിസ് ചിറമ്മേൽ വചനസന്ദേശം നൽകി. ഫാ. ഫിലിപ്പ് ടോണി പിൻഹീരോ സഹകാർമ്മികത്വം വഹിച്ചു.
വ്യാഴാഴ്ചയാണ് ഊട്ടുതിരുനാൾ. രാവിലെ 9.30-ന് തിരുനാൾ ബലി, നൊവേനേ, ലദീഞ്ഞ് എന്നിവ നടക്കും. 11-ന് എട്ടാമിടവും 18-ന് പതിനഞ്ചാമിടത്തോടെയാവും തിരുനാളിന് സമാപനമാവുകയെന്ന് തിരുനാൾ കൺവീനർ റോൾസൺ സിമേതി, കൈക്കാരന്മാരായ ഗോഡ്വിൻ സിമേതി, ആന്റണി സിമേതി എന്നിവർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..