തിരുവില്വാമല ഗവ. വി.എച്ച്.എസ്. സ്കൂളിൽ സംഘടിപ്പിച്ച സ്കിൽ ഡേ ജില്ലാ പഞ്ചായത്തംഗം ദീപ എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു
തിരുവില്വാമല : ഗവ. വി.എച്ച്.എസ്. സ്കൂളിൽ സംഘടിപ്പിച്ച സ്കിൽ ഡേ ജില്ലാ പഞ്ചായത്തംഗം ദീപ എസ്. നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്രശാന്തി രാമരാജൻ അധ്യക്ഷയായി. സ്കൂളിലെ പാഠ്യവിഷയങ്ങൾ ആസ്പദമാക്കി വിദ്യാർഥികൾ വിവിധ ഓഫീസ് പ്രവർത്തനങ്ങളുടെ പ്രദർശനവും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് കെ. പദ്മജ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ സ്മിത സുകുമാരൻ, വിനി ഉണ്ണികൃഷ്ണൻ പി.ടി.എ. വൈസ് പ്രസിഡന്റ് പ്രവീൺ, പ്രിൻസിപ്പൽ ജയശങ്കർ, പ്രധാനാധ്യാപിക സുമ, അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..