കയ്പമംഗലം : തീരദേശത്തേക്കുള്ള കുടിവെള്ളവിതരണ ശൃംഖലയിലുണ്ടായ ചോർച്ച പരിഹരിച്ചു. കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ ചെന്ത്രാപ്പിന്നി ഹൈസ്കൂളിനടുത്തായിരുന്നു പൈപ്പ് പൊട്ടിയത്. രണ്ടിടങ്ങളിലായിരുന്നു ചോർച്ച. വ്യാഴാഴ്ച രാവിലെയെത്തിയ തൊഴിലാളികൾ മണിക്കൂറുകളെടുത്താണ് ചോർച്ചയടച്ചത്.
പണികൾ നടക്കുന്നതിനാൽ തെക്കൻ മേഖലയിലേക്കുള്ള ജലവിതരണം നിർത്തിവയ്ക്കേണ്ടിവന്നു. മതിലകത്തും പരിസരങ്ങളിലുമുള്ള ചോർച്ചകൾകൂടി പരിഹരിച്ചശേഷം രാത്രി പമ്പിങ് പുനരാരംഭിക്കുമെന്നും വെള്ളിയാഴ്ച രാവിലെ മുതൽ മിക്കയിടങ്ങളിലും കുടിവെള്ളമെത്തുമെന്നും അധികൃതർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..