• പറക്കോട്ടുകാവ് പടിഞ്ഞാറ്റുമുറി ദേശത്തിന്റെ സാഷ്ടാംഗം പുരസ്കാരസമർപ്പണം പിന്നണിഗായകൻ അനൂപ് ശങ്കർ ഉദ്ഘാടനം ചെയ്യുന്നു
തിരുവില്വാമല : പറക്കോട്ടുകാവ് പടിഞ്ഞാറ്റുമുറി ദേശത്തിന്റെ ആഭിമുഖ്യത്തിൽ ടി.എസ്. സീതാരാമൻ (ദുരൈസ്വാമി) ജന്മദിനാഘോഷത്തിന്റെ ഭാഗമായി വാദ്യ കലാകാരൻമാർക്ക് നൽകുന്ന സാഷ്ടാംഗം പുരസ്കാരസമർപ്പണവും പഞ്ചവാദ്യോത്സവവും പിന്നണിഗായകൻ അനൂപ് ശങ്കർ ഉദ്ഘാടനം ചെയ്തു. സാഷ്ടാംഗം പുരസ്കാര ജേതാവ് കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് (11,111 രൂപ ) സമർപ്പിച്ചു.
പടിഞ്ഞാറ്റുമുറി ദേശം പ്രസിഡന്റ് പി.ജി. സുരഭിൽ അധ്യക്ഷനായി. കാലടി കൃഷ്ണയ്യർ, കെ. അഭിലാഷ്, കെ. പദ്‌മജ, സ്മിതാ സുകുമാരൻ, വിനോദ് കണ്ടെങ്കാവിൽ, ടി. വാസുദേവൻ നായർ, കെ. ജയപ്രകാശ് കുമാർ, ടി.എൻ. രാജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കോങ്ങാട് മോഹനന്റെ പ്രാമാണ്യത്തിൽ പഞ്ചവാദ്യവും അരങ്ങേറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..