കയ്പമംഗലം : ചെന്ത്രാപ്പിന്നിയിൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് ബാഗ് മോഷ്ടിച്ച കേസിലെ പ്രതിയും കൊപ്രക്കളം സെന്ററിലെ ഷട്ടറും ഗ്രില്ലും മോഷ്ടിച്ച കേസിലെ പ്രതിയും പിടിയിലായി. ചെന്ത്രാപ്പിന്നിയിൽനിന്ന് ബാഗ് മോഷ്ടിച്ച കേസിൽ പതിനേഴാംകല്ല് സ്വദേശി തുപ്രാട്ട് കുമാരനെയും ഷട്ടർ മോഷ്ടിച്ച കേസിൽ പാവറട്ടി സ്വദേശി പുഴക്കര ജെറീഷിനെയുമാണ് കയ്പമംഗലം എസ്.ഐ. സുബീഷ്‌മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയാണ് ചെന്ത്രാപ്പിന്നിയിൽ അപകടത്തിൽപ്പെട്ട ബസിൽനിന്ന് ബാഗ് മോഷ്ടിക്കപ്പെട്ടത്. ബസ് നന്നാക്കാനെത്തിയ മെക്കാനിക്കിന്റെ ബാഗാണ് മോഷ്ടിച്ചത്.
കൊപ്രക്കളത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചിട്ടിരുന്ന കെട്ടിടത്തിന്റെ ഗ്രില്ലുകളാണ് മോഷണം പോയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..