സംവരണ സംരക്ഷണസംഗമം


വാടാനപ്പള്ളി : മുസ്‌ലിങ്ങളും മറ്റ് പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുമടക്കം മുഴുവൻ ജനവിഭാഗങ്ങൾക്കും നിയമനിർമാണസഭകളിൽ ജനസംഖ്യാനുപാതികസംവരണം നടപ്പാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ ആവശ്യപ്പെട്ടു. സംവരണ അട്ടിമറിയെ ചെറുക്കുക എന്ന ആവശ്യമുന്നയിച്ച് വെൽഫെയർ പാർട്ടി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സംവരണ സംരക്ഷണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് എം.കെ. അസ്ലം അധ്യക്ഷനായി. എം.എസ്.എസ്. ജില്ലാ കോ-ഓർഡിനേറ്റർ ഖമറുദ്ദീൻ ഗുരുവായൂർ, എസ്.സി-എസ്.ടി. കോ-ഒാർഡിനേഷൻ കമ്മിറ്റി ജില്ലാ ചെയർമാൻ എ.കെ. സന്തോഷ്, നജീബ് വെണ്ണൂറാൻ, എം.എ. ആദം, എ.എം. സനൗഫൽ, അഡ്വ. കെ.എസ്. നിസാർ, ഷരീഫ് അബ്ദുള്ള, കെ.കെ. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..