സ്വർണവും പണവും കാണാനില്ലെന്ന് പരാതി


കയ്പമംഗലം : എടത്തിരുത്തിയിൽ വീട്ടിൽനിന്ന്‌ 12 പവന്റെ സ്വർണാഭരണങ്ങളും ഒരു ലക്ഷത്തിലധികം രൂപയും കാണാതായതായി പരാതി. ചെന്ത്രാപ്പിന്നി ഈസ്റ്റിൽ മംഗലത്ത് ശശീന്ദ്രബാബുവിന്റെ വീട്ടിൽ നിന്നാണ് ആഭരണങ്ങളും പണവും കാണാതായത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

ശശീന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടാകാറുള്ളത്.

കഴിഞ്ഞദിവസം ഇരുവരും പുറത്തുപോയി വന്നപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിലെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. മകളുടെയും കുട്ടികളുടെയും മാലയും വളയും കമ്മലുമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ആർ.ഡി. ഏജന്റായ ഭാര്യ ബേബി പോസ്‌റ്റോഫീസിൽ അടയ്ക്കാനായി ശേഖരിച്ച പണമാണ് നഷ്ടപ്പെട്ടത്. കയ്പമംഗലം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..