• കടന്നൽക്കുത്തേറ്റവരെ ആംബുലൻസിലേക്ക് മാറ്റിയപ്പോൾ
തിരുവില്വാമല : വില്വാദ്രിനാഥക്ഷേത്രത്തിലെ പുനർജനി നൂഴാനെത്തിയ ഒൻപതുപേർക്കും പ്രാർഥിക്കാനെത്തിയ ഒരാൾക്കും കടന്നൽക്കുത്തേറ്റു. ഞായറാഴ്‌ച രാവിലെ 7.30-നാണ് സംഭവം.
മണിമല സ്വദേശിനി ചന്ദ്രിക (59), കുന്നംകുളം സ്വദേശികളായ അജീഷ്, രാജേഷ്, രഞ്ജീഷ്, വിബീഷ്, വിഷ്ണു, കൊടുങ്ങല്ലൂർ സ്വദേശികളായ വിജയ കൃഷ്ണൻ, ബൈജു, സുമേഷ്, സഞ്ജീവൻ എന്നിവർക്കാണ് കുത്തേറ്റത്. ഉടുമുണ്ടുകൊണ്ട് ശരീരം പുതച്ചുകൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്.
പരിക്കേറ്റവരെ പഴയന്നൂർ പോലീസും ദേവസ്വം ബോർഡ് ജീവനക്കാരും ഭക്തജനങ്ങളും ചേർന്ന് ആശുപത്രികളിലെത്തിച്ചു. പരിക്കേറ്റ അജീഷിന് പഴയന്നൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലും മറ്റുള്ളവർക്ക് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ചികിത്സ നൽകി. അജീഷ്, രാജേഷ്, ചന്ദ്രിക എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. വെള്ളിയാഴ്‌ച പുനർജനിമലയിൽവെച്ച് ശുചീകരണത്തൊഴിലാളികൾക്കും കടന്നൽക്കുത്തേറ്റിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..