• പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരിഞ്ഞനം ഗവ. യു.പി. സ്‌കൂളിൽ നടന്ന പ്രതിഭാ സംഗമം ഇ.ടി. ടൈസൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
പെരിഞ്ഞനം : പെരിഞ്ഞനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം നടത്തി. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിക്കുന്ന പ്രതിഭാ സംഗമം പെരിഞ്ഞനം ഗവ. യു.പി. സ്‌കൂളിൽ ഇ.ടി. ടൈസൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അധ്യക്ഷനായി.
സായിദ മുത്തുക്കോയ തങ്ങൾ, ഷീജ ബാബു, ഹേമലത രാജ്കുട്ടൻ, എൻ.കെ. അബ്ദുൽ നാസർ, ഇ.ആർ. ഷീല, കെ.എ. കരീം, ആർ.കെ. ബേബി, കെ.ഐ. അബ്ദുൽ ജലീൽ, പ്രധാനാധ്യാപിക ഇ.കെ. ഖദീജാബി എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..