• മദുരാ കോട്‌സിൽ നടന്ന തൊഴിലാളികളുടെ കുടുംബസംഗമം
കൊരട്ടി : മൂന്നു പതിറ്റാണ്ട് മുമ്പ് തൊഴിലിടത്ത്നിന്ന് പടിയിറങ്ങിയവർ വീണ്ടും ഒന്നിച്ചു. 1955-ൽ ആരംഭിച്ച ജെ. ആൻഡ് പി. കോട്‌സ് ആണ് പിന്നിട് മദുരാ കോട്‌സ് ആവുന്നത്. വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം ജോലിക്കാരുണ്ടായിരുന്ന മദുരാ കോട്‌സിലെ ട്വിസ്റ്റിങ് വിഭാഗത്തിലെ തൊഴിലാളികളാണ് ആദ്യകാല ഓർമകൾ പങ്കിട്ട് വീണ്ടും ഒത്തുചേർന്നത്.
500-ലധികം തൊഴിലാളികളാണ് ഇൗ വിഭാഗത്തിൽ അക്കാലത്ത് ജോലി ചെയ്തിരുന്നത്.
കമ്പനി പ്രതിസന്ധിയിലായതോടെ പല ദേശങ്ങളിൽ നിന്നെത്തിയിരുന്ന തൊഴിലാളികൾ പലരും തിരിച്ചു പോയി. ഇവരെയെല്ലാം കണ്ടെത്തിയാണ് കുടുംബസംഗമം സംഘടിപ്പിച്ചത്.
ഞായറാഴ്ച നടന്ന സംഗമത്തിലെത്തിയ 84 പിന്നിട്ട 42 പേരേ ആദരിച്ചു. ഒപ്പം ഉണ്ടായിരുന്നതിലധികം പേരും ഈകാലയളവിൽ ഇവർക്കൊപ്പം ഇല്ലെങ്കിലും അവരേയും ഒരു വർഷത്തിനിടെ മരണമടഞ്ഞ 11 പേരേയും അനുസ്മരിച്ചാണ് ചടങ്ങ് ആരംഭിച്ചത്.
സംഗമം മുതിർന്ന അംഗം എൻ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സഹൃദയവേദി പ്രസിഡന്റ് എ. നന്ദകുമാർ അധ്യക്ഷനായി.
രക്ഷാധികാരി എം.എൻ.എസ്. നായർ, സെക്രട്ടറി എം.വി. രമ, കെ.പി. ജോയ്, ജോയ് പെരേപ്പാടൻ, എൻ.എ. ദേവസിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..