മണലിപ്പുഴയിൽ നിന്നെടുത്ത മണ്ണ് പാലംനിർമാണത്തിനായി കൊണ്ടുപോകുന്നു
പീച്ചി : മണലിപ്പുഴയിൽനിന്ന് തൊഴിലുറപ്പുപദ്ധതിപ്രകാരം എടുത്ത മണ്ണ് കരാറില്ലാതെ സമീപത്തെ പാലംനിർമാണത്തിന് നൽകിയതായി പരാതി. എട്ടുമാസം മുമ്പ് പുഴയിൽനിന്നെടുത്ത് ജലസേചനവകുപ്പിന്റെ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ അംബേദ്കർ നഗർ - മയിലാട്ടുംപാറ പാലം നിർമാണത്തിന് കൊണ്ടുപോയത്.
ജലസേചന വകുപ്പിന്റെ നീന്തൽക്കുളത്തിന് സമീപം ഡി.ടി.പി.സി.ക്ക് നൽകിയ സ്ഥലത്ത് വലിയതോതിൽ മണ്ണ് കൂട്ടിയിട്ടിരുന്നു. നേരത്തെ മണ്ണിന് ആവശ്യക്കാരെത്തിയപ്പോൾ പഞ്ചായത്ത് മുൻകൈയെടുത്ത് ലേലം വിളിക്കുമെന്നും അളവ് തിട്ടപ്പെടുത്തിയില്ലെന്നുമാണ് അറിയിച്ചിരുന്നത്. എന്നാൽ, ടെൻഡർ വയ്ക്കുകയോ ലേലംവിളിക്കുകയോ ചെയ്യാതെയാണ് പാലംനിർമാണത്തിനായി മണ്ണ് കൊടുത്തതെന്നാണ് പരാതി.
പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചെന്നും അപ്രോച്ച് റോഡിന്റെ നിർമാണം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുകയാണെന്നും ഇതിനാണ് മണ്ണെടുത്തതെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ പറഞ്ഞു. നിർമാണത്തിന് കരാർ ഏറ്റെടുത്തയാളാണ് മണ്ണ് കണ്ടെത്തേണ്ടതെന്നും കരാറുകാരനെ കൈവിട്ട് സഹായിക്കുന്നത് അഴിമതിയാണെന്നും കോൺഗ്രസ് നേതാവ് ബാബു തോമസ് ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..