വാടാനപ്പള്ളി : കേന്ദ്രത്തിലും കേരളത്തിലും തുടർഭരണം കിട്ടിയതിന്റെ ആഘാതം ജനങ്ങൾ അനുഭവിക്കുന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് വിഴിഞ്ഞം പദ്ധതിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരീപ്പുഴ. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ ആവാസവ്യവസ്ഥ നശിപ്പിക്കപ്പെടാതിരിക്കാർ സാധ്യതാപഠനം നടത്തണമെന്നാവശ്യപ്പെട്ട് സഭാനേതൃത്വവുമായി ചേർന്ന് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ ഭീകരവാദികളാക്കി ചിത്രീകരിക്കുകയാണ് സി.പി.എം. എന്നും സുരേന്ദ്രൻ കരീപ്പുഴ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.കെ. അസ്ലം അധ്യക്ഷനായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..