• പെരിഞ്ഞനം ഗ്രന്ഥപ്പുരയിൽ നടന്ന കാട്ടൂർകടവ് നോവൽ ചർച്ചയിലും കഥാ ചർച്ചയിലും പ്രതികരിച്ച് അശോകൻ ചരുവിൽ സംസാരിക്കുന്നു
പെരിഞ്ഞനം : കേരളത്തിലെ മാധ്യമങ്ങൾക്കോ പ്രതിപക്ഷ കക്ഷികൾക്കോ കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളെ ഗൗരവമായി വിലയിരുത്താനോ പ്രതികരിക്കാനോ കഴിയുന്നില്ലെന്ന് കഥാകൃത്തും നോവലിസ്റ്റും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ. പെരിഞ്ഞനം ഗ്രന്ഥപ്പുരയിൽ നടന്ന കാട്ടൂർ കടവ് നോവൽ ചർച്ചയിലും കഥാചർച്ചയിലും പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠിച്ച് പ്രതികരിക്കുന്നതിനുപകരം കേവലം വാക്കുകൾകൊണ്ടുള്ള അലറലുകളാണ് മാധ്യമങ്ങളിൽ നടക്കുന്നത്. ഇത് കേരളത്തിനെ ഒരു തരത്തിലും സഹായിക്കില്ല. സ്വയംവിമർശനം നടത്തിക്കൊണ്ടേ നിലവിലെ കേരളത്തിലെ ഇടതുപക്ഷമനസ്സിന് മുന്നോട്ടുപോകാൻ കഴിയൂ. അതിനുള്ള ഒരു ശ്രമംകൂടിയാണ് തന്റെ നോവലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.കെ. ഇക്ബാൽ അധ്യക്ഷനായി. റഷീദ്, വസന്തൻ, എം.എസ്. ദിലീപ്, റസിയ, ബഷീർ തൃപ്പാക്കുളം, സ്മിത, ഷിനോസ്, യു.കെ. സുരേഷ് കുമാർ അഡ്വ. കെ.പി. രവിപ്രകാശ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..