ഇരിങ്ങാലക്കുട : 2023-ലെ കൂടൽമാണിക്യം ഉത്സവത്തിനുള്ള ബജറ്റ് അവതരിപ്പിച്ചു. 1.27 കോടിയുടെ വരവും 1.25 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് അഡ്മിനിസ്ട്രേറ്റർ അവതരിപ്പിച്ചു. ക്ഷേത്രം പടിഞ്ഞാറേ ഊട്ടുപുരയിൽ ചേർന്ന ഉത്സവം സംഘാടകസമിതി യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. വരുന്ന ഉത്സവവും ദേശീയ സംഗീത-നൃത്ത വാദ്യോത്സവമായി ആഘോഷിക്കാൻ യോഗം തീരുമാനിച്ചു.
തെക്കേനടയിലെ ഉപയോഗശൂന്യമായി കിടക്കുന്ന കർമവേദി പൊളിച്ച് എല്ലാവർക്കും പങ്കെടുക്കാനാകുന്ന വിധത്തിൽ സ്റ്റേജ് പണിയാനും തീരുമാനമായി. ദേവസ്വത്തിന് വഴിപാടിതര വരുമാനം വർധിപ്പിക്കാനും നാട്ടുകാർക്ക് കല്യാണമണ്ഡപമായി ഉപയോഗിക്കാവുന്ന വിധത്തിലുമാകും സ്റ്റേജിന്റെ നിർമാണം.
സംഘാടകസമിതിയോഗം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അധ്യക്ഷനായി. കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയ സദനം കൃഷ്ണൻകുട്ടി, അനുപമ മേനോൻ എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. സംഘാടകസമിതി സബ് കമ്മിറ്റി ഭാരവാഹികളുടെ ലിസ്റ്റ് ദേവസ്വം ഭരണസമിതി അംഗം കെ.ജി. സുരേഷ് അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാർ സ്വാഗതവും ബോർഡ് മെമ്പർ ഷൈൻ നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..