ചാലക്കുടി : നഗരസഭയുടെ ജൂബിലി വർഷത്തിൽ അർഹരായ 50 കുടുംബങ്ങൾക്ക് സുവർണഗൃഹം പദ്ധതിപ്രകാരം സൗജന്യമായി വീടുവെച്ചുനൽകുമെന്ന, ഭരണകക്ഷിയായ യു.ഡി.എഫിന്റെ പ്രഖ്യാപനം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് എൽ.ഡി.എഫ്. കുറ്റപ്പെടുത്തി.
സുവർണഗൃഹം പദ്ധതിയുടെ ആദ്യഘട്ടമെന്നനിലയിൽ ട്രാംവേ പുറമ്പോക്കിലുള്ള നാല് വീട്ടുകാർക്കും വിവിധ വാർഡുകളിൽനിന്ന് അർഹരായ ആറുപേരെ കണ്ടെത്തി അവർക്കും വീടുപണിത് നൽകുമെന്നായിരുന്നു ഭരണകക്ഷിയുടെ പ്രഖ്യാപനമെന്നും പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. സുരേഷ്, ഡെപ്യൂട്ടി ലീഡർ ബിജി സദാനന്ദൻ എന്നിവർ ഇറക്കിയ പത്രക്കറിപ്പിൽ പറയുന്നു.
ഈ പദ്ധതിക്കായി പത്തുസെന്റ് സ്ഥലവും 30 ലക്ഷം രൂപയും ലഭ്യമായിട്ടും തുടർപ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ കൗൺസിൽ തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കുപോലും ഇവർ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..