ആശ്വാസകരം ഈ കൈത്താങ്ങ്


പുനർജനി മലയിൽ സേവാഭാരതിയുടെ സഹായം ശ്രദ്ധേയം

തിരുവില്വാമല പുനർജനി മലയിൽ സേവാഭാരതി പ്രവർത്തകർ ഭക്ഷണം പാകം ചെയ്യുന്നു

തിരുവില്വാമല : പുനർജനി മലയിൽ മൂന്ന് പതിറ്റാണ്ടിന്റെ സേവന പുണ്യവുമായി തിരുവില്വാമല സേവാഭാരതി പ്രവർത്തകർ. വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ ദിവസത്തിലാണ് സേവാഭാരതിയുടെ നൂറോളം പ്രവർത്തകർ മലയിൽ ആദ്യാവസാനം സന്നദ്ധസേവകരായി പ്രവർത്തിക്കുന്നത്.

ഗുരുവായൂർ ഏകാദശി വ്രതം നോറ്റ് പുനർജനിയിലെത്തുന്നവർക്ക് കഴിഞ്ഞ മുപ്പതു വർഷത്തിലധികമായി മുടക്കമില്ലാതെ ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നുണ്ട്. ഗുഹയിൽ അകപ്പെടുന്നവരെ പുറത്തെത്തിക്കുന്നതിനും സുഗമമായി നൂഴാനുള്ള സഹായങ്ങളും ഇവർ നൽകിവരുന്നു.

ഗുരുവായൂർ ഏകാദശിദിവസം പുനർജനി മലയിലെത്തുന്ന ഭക്തർക്ക് ആശ്രയം സേവാഭാരതി നൽകുന്ന സൗജന്യ ലഘുഭക്ഷണമാണ്. പാചകത്തിനായി ഗ്യാസ് വെള്ളം, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവ ഇവർ തലച്ചുമടായാണ് മലമുകളിൽ എത്തിച്ചത്. പുനർജനി നൂഴാനെത്തിയവരെ കാട്ടുകടന്നൽ ആക്രമണത്തിൽനിന്ന്‌ സംരക്ഷിക്കാനും പരിക്കേറ്റവരെ ആംബുലൻസിൽ എത്തിക്കാനും സേവാഭാരതി പ്രവർത്തകർ മുന്നിലുണ്ടായിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..