കൊടുങ്ങല്ലൂർ : അഖിലേന്ത്യാ കിസാൻസഭാ സമ്മേളനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാസന്ധ്യ നടത്തി. ശ്രീനാരായണപുരം മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന കലാസന്ധ്യ ഡോ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഓണക്കളി, തിരുവാതിരക്കളി, നാടോടിനൃത്തം, കുറത്തിനൃത്തം, നാടൻപാട്ട് തുടങ്ങിയ വിവിധ പരിപാടികളിലായി ഇരുനൂറിലേറെ കലാകാരന്മാർ പങ്കെടുത്തു.
ടി.കെ. രമേഷ് ബാബു അധ്യക്ഷനായി. എം.എസ്. മോഹനൻ, എ.പി. ജയൻ, മോനിഷ, ടി.എച്ച്. വിശ്വംഭരൻ, കെ.കെ. വിജയൻ, കെ. രഘുനാഥ്, ബിന്ദു മോഹൻലാൽ, ഷിജിൽ പൊയ്യാറ, മുഹമ്മദ് റാഫി, മിനി ഷാജി എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..