പെരുമ്പിലാവ് : വടക്കേ കോട്ടോൽ അസുരമഹാകാള ക്ഷേത്രത്തിൽ നടന്നുവരുന്ന കളമെഴുത്തുപാട്ട് മഹോത്സവം 19-ദിവസം പിന്നിട്ടു. കണ്ടനകം ഹരി കുറുപ്പാണ് കളമെഴുത്തിനും പാട്ടിനും നേതൃത്വം നൽകുന്നത്. ഞായറാഴ്ച രാവിലെ നടതുറക്കൽ, വിശേഷ പൂജകൾ തുടങ്ങിയവ നടന്നു.
വൈകീട്ട് നടതുറക്കൽ, ഭജനസംഘത്തിന്റെ നേതൃത്വത്തിൽ ഭജന, ദീപാരാധനക്കുശേഷം ക്ഷേത്രത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെയും മഴത്തുള്ളി, ജ്വാല, പൊൻകതിർ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സംഭാവനയായി നൽകിയ വിളക്കുമാടത്തിന്റെ സമർപ്പണം എന്നിവ നടന്നു. ക്ഷേത്രം ചടങ്ങുകൾക്ക് മേൽശാന്തി ബി.ടി.ബി. ശ്രീകുമാർ നമ്പൂതിരി നേതൃത്വം നൽകി. ഈ വർഷത്തെ കളംപാട്ട് മഹോത്സവത്തിന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം.ആർ. വിജയൻ, സെക്രട്ടറി ടി.യു. രജിൽ, ഭാരവാഹികളായ സുരേഷ് പാട്ടത്തിൽ, എം.കെ. മോഹനൻ, ടി. സുധാകരൻ, മുരളീധരൻ പൊറ്റെക്കാട്ട്, അരുൺകുമാർ, കെ.കെ. നിഖിൽ, ഷിജു തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..