കുലയിടം ലിഫ്റ്റ് ഇറിഗേഷൻ പമ്പിങ് ശക്തമാക്കും -വികസനസമിതി


ചാലക്കുടി : കുലയിടം ലിഫ്റ്റ് ഇറിഗേഷൻ പമ്പിങ് ശക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ താലൂക്ക് വികസനസമിതി യോഗത്തിൽ തീരുമാനം. കോടശ്ശേരി പഞ്ചായത്ത് പരിധിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളുടെ കൊമ്പുകൾ മുറിച്ചുമാറ്റണമെന്ന് യോഗം നിർദേശിച്ചു.

അങ്കമാലിയിൽനിന്ന് മാമ്പ്ര വഴി മാളയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്നും വികസനസമിതി യോഗത്തിൽ ആവശ്യമുയർന്നു. കാടുകുറ്റി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് അധ്യക്ഷയായി. തഹസിൽദാർ ഇ.എൻ. രാജു, ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ കെ.ഡി. രാജൻ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..