Caption
കുന്നംകുളം : നഗരത്തിലെത്തുന്ന ബസുകൾ പുതിയ സ്റ്റാൻഡിൽ കയറുന്നതിന്റെ ഭാഗമായുള്ള പരിഷ്കരണം നിലവിൽവന്നു. കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെ പുതിയ സ്റ്റാൻഡിലെത്തി യാത്രക്കാരെ കയറ്റിപ്പോകണമെന്നും അല്ലാത്തവരുടെ പേരിൽ നടപടിയുണ്ടാകുമെന്നും നഗരസഭ അധികൃതരും പോലീസും വ്യക്തമാക്കി.
പട്ടാമ്പി ഭാഗത്തുനിന്ന് വരുന്ന ബസുകൾ പാറേമ്പാടത്തുനിന്ന് അയ്യപ്പത്ത് റോഡിലൂടെ തിരിഞ്ഞ് സീനിയർ ഗ്രൗണ്ട് വഴി മുനിസിപ്പൽ ജങ്ഷനിലെത്തി, ഗുരുവായൂർ റോഡിലേക്ക് കടന്നാണ് പുതിയ സ്റ്റാൻഡിലെത്തുന്നത്. തിങ്കളാഴ്ച രാവിലെ പഴയ സ്റ്റാൻഡിൽ ഏറെ നേരം നിർത്തിയിട്ട ബസുകൾക്ക് താക്കീത് നൽകി. പുതിയ സ്റ്റാൻഡിൽ തെറ്റായ രീതിയിൽ നിർത്തിയിട്ടിരുന്ന ബസുകളുടെ പേരിലും നടപടിയെടുത്തു. കഴിഞ്ഞ ദിവസം ഗതാഗതനിയന്ത്രണത്തിനായി ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ പാലിക്കാൻ ബസ്സുടമകൾ തയ്യാറാകണമെന്ന് ചെയർപേഴ്സൺ സീതാ രവീന്ദ്രൻ ആവശ്യപ്പെട്ടു. പട്ടാമ്പി റോഡിൽ പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് ബസുകൾ തിരിച്ചുവിടുന്നത്.
ഇത് താത്കാലികമാണെന്നും പാലത്തിന്റെ പണികൾ തീരുന്നതോടെ ഗതാഗതസംവിധാനം പഴയ രീതിയിലേക്ക് മാറ്റുമെന്നും അറിയിച്ചു. വടക്കാഞ്ചേരി റോഡിൽനിന്ന് സീനിയർ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തിരക്കുണ്ടാകുന്നുണ്ട്. പുതിയ സ്റ്റാൻഡിൽ കയറുന്നതിന് രണ്ടു ഭാഗത്ത് കറങ്ങേണ്ടിവരുമ്പോൾ പത്തു മിനിറ്റ് സമയനഷ്ടമുണ്ടാകുന്നുണ്ടെന്ന് ബസ്സുടമകൾ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..