നിർമാണം പൂർത്തിയായിക്കിടക്കുന്ന ചാലക്കുടി ടൗൺഹാൾ കെട്ടിടം
ചാലക്കുടി : നിർമാണം പൂർത്തിയാക്കിയ മുനിസിപ്പൽ ടൗൺഹാൾ ഉടൻ തുറന്നുകൊടുക്കുമെന്നത് പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങുന്നു. ഓഗസ്റ്റ് 20-ന് ടൗൺഹാൾ തുറന്നു നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനുശേഷം നഗരസഭയുടെ വികസനസെമിനാറും ഓണാഘോഷവും നടത്തുകയും ചെയ്തു.
എന്നാൽ, പ്രഖ്യാപിച്ച ദിവസം ടൗൺഹാൾ തുറന്നില്ല. പിന്നീട് ഡിസംബർ ഒന്നു മുതൽ ടൗൺഹാൾ ബുക്കിങ് സ്വീകരിച്ച് തുടങ്ങുമെന്നും 2023 ജനുവരി ഒന്നു മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും നവംബർ 11-ന് നടന്ന കൗൺസിൽ യോഗത്തിൽ ചെയർമാൻ പ്രഖ്യാപിച്ചു.
എന്നാൽ, ഡിസംബർ അഞ്ചായിട്ടും ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിട്ടില്ല. മാത്രമല്ല, ഇതിനാവശ്യമായ യാതൊരു നടപടികളും ആരംഭിച്ചിട്ടുമില്ല. ചാലക്കുടിയിൽ പൊതു ഇടങ്ങൾ കിട്ടാത്തതിനാൽ പല പരിപാടികളും സൗത്ത് ജങ്ഷനിലെ മേൽപ്പാലത്തിനു താഴെയാണ് നടത്തുന്നത്.
പെയിന്റിങ് പൂർത്തിയായിട്ടില്ല- ചെയർമാൻ
ടൗൺഹാളിന്റെ പെയിന്റിങ് പൂർത്തിയായിട്ടില്ലെന്നും ഇതിനുശേഷം ജനുവരിയിൽ ഹാൾ തുറന്നുകൊടുക്കാനാകുമെന്നും ചെയർമാൻ എബി ജോർജ് പറഞ്ഞു.
തീയതി പിന്നീട് അറിയിക്കും. അഗ്നിസുരക്ഷാ ജോലികളും പൂർത്തീകരിച്ചിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..