തൃക്കാർത്തിക ഉത്സവം


എളവള്ളി : ദുർഗാഭഗവതീക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവം ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. വിശേഷാൽപൂജകൾക്ക് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും ഋഗ്വേദമുറജപത്തിനും വാരത്തിനും കാർളി വടക്കുമ്പാട്ട് ഗോവിന്ദൻ നമ്പൂതിരിയും കാർമികരാകും. ബുധനാഴ്‌ച രാവിലെ ഏഴിന് സമ്പൂർണ നാരായണീയപാരായണം, വൈകീട്ട് ഭക്തിഗാനമേള എന്നിവയുണ്ടാകും.

: മങ്ങാരെ ശിവക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവം ബുധനാഴ്ച ആഘോഷിക്കും. പൂമൂടൽ, വിശേഷാൽപൂജകൾ എന്നിവയ്ക്ക് ക്ഷേത്രം മേൽശാന്തി ഹരികുമാർ എമ്പ്രാന്തിരി കാർമികനാകും.

കേച്ചേരി : പെരുമണ്ണ് പിഷാരിക്കൽ കാർത്ത്യായനി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവവും സഹസ്രാധിക ദീപക്കാഴ്ചയും ബുധനാഴ്ച നടക്കും. വിശേഷാൽ പൂജകൾക്കുശേഷം വൈകീട്ട് ഡബിൾ തായമ്പക അരങ്ങേറും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..