പത്താഴക്കുണ്ട് റോഡിലേക്ക് കാറ്റിൽ വീണ തെങ്ങ് നീക്കുന്നു
വടക്കാഞ്ചേരി : അത്താണി-പത്താഴക്കുണ്ട് റോഡിലെ വെടിപ്പാറ കയറ്റത്തിൽ കാറ്റിൽ തെങ്ങ് കടപുഴകി കുറുകെ വീണു. ആളപായമില്ല.
തിങ്കളാഴ്ച രാവിലെ 10-ന് വീശിയ ശക്തമായ കാറ്റിലാണ് തെങ്ങ് വീണത്. പ്രദേശത്തെ വൈദ്യുതി ലൈനിൽ ഭാഗികമായി കുരുങ്ങിയ നിലയിലായിരുന്നു. അരമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..