തൃശ്ശൂർ : എല്ലാവർക്കും മരുന്ന്, യഥാർഥ മരുന്ന് എന്ന ലക്ഷ്യവുമായി സമഗ്ര ദേശീയ ഔഷധ പോർട്ടലിനുള്ള ശ്രമങ്ങളിലേക്ക് കേന്ദ്രസർക്കാർ. അടുത്തവർഷം അവസാനത്തോടെ പ്രാവർത്തികമാകുമെന്ന് കരുതുന്ന സംവിധാനം ഉപഭോക്താക്കൾക്കും നിർമാതാക്കൾക്കും ഒരുപോലെ പ്രയോജനകരമായിരിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ വരുന്ന പൊതുതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലുള്ള നീക്കമാണിതെന്ന വിമർശനവും ഉയരുന്നുണ്ട്.
സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മരുന്നെത്തിക്കുന്ന ജനൗഷധിയുടെ ഉപഭോക്തൃസൗഹൃദ സംവിധാനങ്ങൾ ഇപ്പോൾത്തന്നെ നിലവിലുണ്ട്. അതുപോലെതന്നെ നിർമിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ രേഖപ്പെടുത്താവുന്ന സുഗം പോർട്ടൽ പോലെയുള്ളവ കമ്പനികൾക്കായും നിലവിലുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ സേവനങ്ങൾക്കായി പലതരം പ്ലാറ്റ്ഫോമുകളാണിപ്പോഴുള്ളത്. ഇവതന്നെ വിഭാവനം ചെയ്തതിന്റെ നാലിലൊന്നുപോലും പ്രയോജനക്ഷമമല്ല. ഈ സാഹചര്യത്തിലാണ് എല്ലാത്തരം സേവനങ്ങളെയും ഒരുപ്ലാറ്റ്ഫോമിലാക്കാനുള്ള ശ്രമം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..