സതീഷ് കയ്പമംഗലം പഞ്ചായത്ത് മൃഗാശുപത്രിക്ക് മുന്നിൽ കുത്തിയിരിക്കുന്നു
കയ്പമംഗലം : കയ്പമംഗലത്ത് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നൽകിയ പശു ദിവസങ്ങൾക്കകം ചത്തു. കൂരിക്കുഴി സ്വദേശി കോഴിപ്പറമ്പിൽ സതീഷിന്റെ ആറുമാസം പ്രായമുള്ള പശുവാണ് ചത്തത്. ഇതിനോടൊപ്പം കുത്തിവെച്ച സതീഷിന്റെ മറ്റൊരു പശുവും അവശനിലയിലാണ്.
കുത്തിവെപ്പിലെ അപാകമാണ് പശു ചാകാൻ കാരണമെന്നും ചത്ത പശുവിന്റെ നഷ്ടപരിഹാരം നൽകണമെന്നും രണ്ടാമത്തെ പശുവിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് കയ്പമംഗലം മൃഗാശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
പശുവിന് അസ്വസ്ഥത ഉണ്ടെന്നറിയിച്ചിട്ടും മൃഗാശുപത്രിയിൽനിന്ന് ആരുമെത്തിയില്ലെന്നും സതീഷ് ആരോപിച്ചു. അതേസമയം കയ്പമംഗലം പഞ്ചായത്തിൽ അറുനൂറോളം പശുക്കൾക്ക് കുത്തിവെപ്പ് നൽകിയിട്ടുണ്ടെന്നും കുത്തിവെപ്പ് കാരണമല്ല പശു ചത്തതെന്നും കയ്പമംഗലം വെറ്ററിനറി ഡോക്ടർ പറഞ്ഞു. പശുവിനെ പോസ്റ്റ്മോർട്ടം നടത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥർ എത്താതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്ന് പറഞ്ഞ് സതീഷ് പോസ്റ്റ്മോർട്ടത്തിനെത്തിയ അധികൃതരെ തിരിച്ചയച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..