ഭക്ഷ്യവസ്തുപ്രദർശനം


കൊടുങ്ങല്ലൂർ : മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി സ്മാരക ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം നടത്തി. പ്രധാനാധ്യാപിക പി. സ്മിത റാഗി കേക്ക് മുറിച്ച് മേള ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് നവാസ് പടുവിങ്കൽ, എം.പി.ടി.എ. പ്രസിഡന്റ് ജിൻസി എന്നിവർ പ്രസംഗിച്ചു.

റാഗി പുട്ട്, അട, ലഡു, കേക്ക്, കിണ്ണത്തപ്പം, ഇടിയപ്പം, ചോളപ്പൊരി, ചോളപ്പുട്ട്, കാരറ്റ് റാഗി ദോശ, ബീറ്റ്‌റൂട്ട് റാഗി ദോശ, റാഗി ഉണ്ണിയപ്പം, പായസം തുടങ്ങിയ വിഭവങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. പ്രദർശനത്തിനുശേഷം വിഭവങ്ങൾ കുട്ടികൾക്ക് വിതരണംചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..