ചാലക്കുടി : ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ 212 പോയിന്റുകൾ നേടി കൊരട്ടി ഗ്രാമപ്പഞ്ചായത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. സമ്മാനവിതരണവും നടത്തി. സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച പ്രമുഖ വ്യക്തികളെ ആദരിച്ചു.
വൈസ് പ്രസിഡന്റ് ലീന ഡേവിസ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. ജേക്കബ്, പി.പി. പോളി, ബീന രവീന്ദ്രൻ, അംഗങ്ങളായ സി.വി. ആന്റണി, വനജ ദിവാകരൻ, ലിജോ ജോൺ, ഷാന്റി ജോസഫ്, എം.ഡി. ബാഹുലേയൻ, സിന്ധു രവി, ഇന്ദിര പ്രകാശൻ, രമ്യ വിജിത്, ടി.സി. രാധാമണി എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..