മയക്കുമരുന്നിനെതിരേ ഗോൾലഹരി


യൂഫോറിയ 2022-ന്റെ ഭാഗമായി ലഹരിക്കെതിരേ ഗോൾലഹരി പരിപാടി ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ഗോളടിച്ച് ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട : ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയുടെയും ജനമൈത്രി പോലീസിന്റെയും ഐ.എം.എ.യുടെയും സഹകരണത്തോടെ നടത്തുന്ന യൂഫോറിയ 2022-ന്റെ ഭാഗമായി മയക്കുമരുന്ന് ലഹരിക്കെതിരേ ഗോൾലഹരി പരിപാടി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോയ് ജോസ് ആലുക്കൽ അധ്യക്ഷനായി.

നഗരസഭ ചെയർപേഴ്‌സൺ സോണിയാ ഗിരി മുഖ്യപ്രഭാഷണം നടത്തി. ഐ.എം.എ. ഇരിങ്ങാലക്കുട പ്രസിഡന്റ് ഡോ. ജോം ജോസഫ് ബോധവത്കരണ ക്ലാസെടുത്തു. വൈസ് ചെയർമാൻ ടി.വി. ചാർലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ്‌സൺ പാറക്കാടൻ, കൗൺസിലർ അഡ്വ. കെ.ആർ. വിജയ, ബിജോയ് പോൾ, ജോൺ നിതിൻ തോമസ് എന്നിവർ പ്രസംഗിച്ചു.

മാപ്രാണം : ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ഫുട്‌ബോൾ മത്സരം നടത്തി. മാപ്രാണത്തെ ഫുട്‌ബോൾ പ്രേമികൾ ബ്രസീൽ ജഴ്‌സിയിലും സ്കൂൾ ടീം അർജന്റീന ജഴ്‌സിയിലും ഗ്രൗണ്ടിലിറങ്ങി. നഗരസഭ ചെയർപേഴ്‌സൺ സോണിയാ ഗിരി കിക്കോഫ് ചെയ്തു.

സ്കൂൾ മാനേജർ ഫാ. ജോയ് കടമ്പാട്ട് അധ്യക്ഷനായി. ഡിവൈ.എസ്.പി. ബാബു കെ. തോമസ് മുഖ്യാതിഥിയായി. എക്സെസ് ഇൻസ്പെക്ടർ അനീഷ് ലഹരി വിരുദ്ധസന്ദേശം നല്കി. നഗരസഭ കൗൺസിലർ അഡ്വ.കെ. ആർ. വിജയ, പ്രിൻസിപ്പൽ ബാബു പി.എ., പി.ടി.എ. പ്രസിഡന്റ് ഷാജൻ ജോർജ്, ഹെഡ് മാസ്റ്റർ ബെഞ്ചമിൻ എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ സ്കൂൾ ടീം ഒരു ഗോളിന് വിജയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..