തൃശ്ശൂർ : മാതൃഭൂമി അക്ഷരോത്സവത്തിന് മുന്നോടിയായുള്ള പ്രഭാഷണ പരമ്പരയിലെ അഞ്ചാമത്തെ പ്രഭാഷണം ചൊവ്വാഴ്ച പടിഞ്ഞാറേ വെമ്പല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജിൽ രാവിലെ 11-ന് നടക്കും. എഴുത്തുകാരൻ അശോകൻ ചരുവിൽ ‘നോവലും ജനാധിപത്യവും’ എന്ന വിഷയത്തിൽ ആശയങ്ങൾ പങ്കുവെയ്ക്കും. ജില്ലയിൽ സർവമംഗള ട്രസ്റ്റുമായി സഹകരിച്ചാണ് പരിപാടി. സർവമംഗള ട്രസ്റ്റി എൻ. ശ്രീനിവാസൻ, കോളേജ് പ്രിൻസിപ്പൽ ഡോ.എ. ബിജു എന്നിവരും പങ്കെടുക്കും.
പ്രവേശനം സൗജന്യമാണ്. മാതൃഭൂമി ശതാബ്ദിയുടെ ഭാഗമായി പല ദേശങ്ങളിലായി 100 പ്രഭാഷണങ്ങളാണ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടു മുതൽ അഞ്ചു വരെ തിരുവനന്തപുരം കനകക്കുന്നിലാണ് മാതൃഭൂമി അക്ഷരോത്സവത്തിന്റെ നാലാം എഡിഷൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..