ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മുരിയാട് ഗ്രാമപ്പഞ്ചായത്തിന് ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലൻ ട്രോഫി സമ്മാനിക്കുന്നു
മുരിയാട് : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ മുരിയാട് ഗ്രാമപ്പഞ്ചായത്തിന് ഓവറോൾ കിരീടം. മുരിയാട്, കാറളം, കാട്ടൂർ, പറപ്പൂക്കര പഞ്ചായത്തുകളാണ് പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി നാടൻപാട്ടും നാടൻ കലാരൂപങ്ങളും കലാ കായിക പ്രതിഭകളും ജനപ്രതിനിധികളും പൊതുജനങ്ങളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്ത ഘോഷയാത്രയും ഇരുനൂറുപേർ പങ്കെടുത്ത മെഗാ തിരുവാതിരയും സംഘടിപ്പിച്ചു.
മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, കാറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനുശേഷം ഉദിമാനം കലാസംഘത്തിന്റെ നാടൻപാട്ട് അരങ്ങേറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..