തിരുവില്വാമല : രണ്ടുകിലോയോളം കഞ്ചാവുമായി യുവാവിനെ പഴയന്നൂർ എക്സൈസ് സംഘം പിടികൂടി. തിങ്കളാഴ്‌ച രാവിലെ ഏഴോടെ പാമ്പാടിയിലാണ് ഷൊർണൂർ ശൗര്യംപറമ്പിൽ പരിയാനംപറ്റപ്പടി ഷെഫീക്കി(35)നെ അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിൽ പ്രതിയുടെ സ്‌കൂട്ടറിൽനിന്ന് 1.900 കിലോയും പോക്കറ്റിൽനിന്ന് അഞ്ചുഗ്രാമും കഞ്ചാവാണ് പിടിച്ചെടുത്തത്.
സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പത്തിരിപ്പാലയ്ക്കടുത്ത് മണ്ണൂരിൽ താമസിക്കുന്ന പ്രതി പിടിയിലായത്. പ്രിവന്റീവ് ഓഫീസർ പി. രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എസ്. ജിദേഷ്‌കുമാർ, എം.എസ്. സുധീർ കുമാർ, എ.ഡി. പ്രവീൺ, വി. തൗഫീക്ക്, എൻ. ഷെമീർ എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..