മൂന്നുപീടിക ബീച്ച് റോഡ് ബെന്നി ബഹനാൻ എം.പി. സന്ദർശിക്കുന്നു
കയ്പമംഗലം : ദേശീയപാത ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായുള്ള ബൈപാസ് റോഡ് കടന്നുപോകുന്ന മൂന്നുപീടിക ബീച്ച് റോഡിൽ അടിപ്പാത നിർമാണത്തിനായി ഉടൻ സാധ്യതാപഠനം നടത്തുമെന്ന് ബെന്നി ബഹനാൻ എം.പി. നാട്ടുകാരുടെ ആവശ്യപ്രകാരം സ്ഥലം സന്ദർശിച്ച എം.പി. ഇതുമായി ബന്ധപ്പെട്ട കത്ത് അധികൃതർക്ക് നൽകും. 15 ദിവസത്തിനകം പഠനം പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക് റിപ്പോർട്ട് നൽകാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.
രണ്ടരക്കിലോമീറ്റർ ദൈർഘ്യമുള്ള ഈ ബൈപാസിൽ നിലവിൽ മൂന്ന് അടിപ്പാതകളാണ് നിശ്ചയിച്ചിട്ടുള്ളത്. മൂന്നുപീടിക ബീച്ച് റോഡിലും അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി സമരം നടത്തിവരുകയാണ്. എം.പി.യോടൊപ്പം എൻ.എച്ച്. ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..