സബ് ജൂനിയർ 80 മീറ്റർ ഹർഡിൽസിൽ ഒന്നാം സ്ഥാനം നേടിയ അശ്വതി വി.എം., (കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ്. തൃശ്ശൂർ)
ചെറുതുരുത്തി : പരിശീലകനില്ലാതെ യൂ ട്യൂബിന്റെ സഹായത്താൽ സ്വയം പഠിച്ച് ആദിത്യൻ നേടിയ വെങ്കലത്തിന് സ്വർണത്തിന്റെ തിളക്കമാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ജാവലിൻ ത്രോയിലാണ് ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു സയൻസ് വിദ്യാർഥി ആദിത്യൻ വെങ്കലമെഡൽ നേടിയത്.
ചെറുതുരുത്തി താഴപ്ര, ചിത്രകാരൻ വേണുവിന്റെയും ചെറുതുരുത്തി എൽ.പി. സ്കൂൾ അധ്യാപിക രജനിയുടെയും മകനായ ആദിത്യൻ ഒളിമ്പിക്സിൽ നീരജ് ചോപ്രയുടെ വിജയം കണ്ടാണ് ഈ വിഭാഗത്തിൽ കാര്യമായ പഠനം തുടങ്ങിയത്.
യൂ ട്യൂബ് നോക്കി ബാലപാഠങ്ങൾ പഠിച്ചു. സ്കൂളിൽ വന്ന് സ്വയം പരിശീലനം നടത്തി. ഈ രംഗത്തെ പ്രമുഖർ എറിയുന്നത് നോക്കി സ്വയം തിരുത്തി.
സ്കൂൾ, ഉപജില്ലാ, റവന്യൂജില്ലാ കായികമേളകളിൽ സ്വർണമെഡൽ നേടിയതിന്റെ ആത്മവിശ്വാസവുമായാണ് സംസ്ഥാനതല കായികമേളയിലെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..