പെരിഞ്ഞനത്ത് വനിതകൾക്കുള്ള യോഗാ പരിശീലനം പദ്ധതി തൃശ്ശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്െര ഉദ്ഘാടനം ചെയ്യുന്നു
പെരിഞ്ഞനം : പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വനിതകൾക്കുള്ള യോഗാ പരിശീലനം പദ്ധതി തൃശ്ശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്രെ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിനിത മോഹൻദാസ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സായിദാ മുത്തുകോയ തങ്ങൾ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എൻ.കെ. അബ്ദുൾ നാസർ, ഹേമലത രാജുക്കുട്ടൻ, ഇ.ആർ. ഷീല, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എ. കരീം, ആർ.കെ. ബേബി, പഞ്ചായത്ത് സെക്രട്ടറി കെ.ഐ. അബ്ദുൾ ജലീൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ.എൻ. ആർ. ഹർഷകുമാർ, പെരിഞ്ഞനം ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. പ്രീതി ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 105 വനിതകൾക്ക് രണ്ടുമാസത്തെ പരിശീലനമാണ് നൽകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..