വരവൂർ പാടശേഖരത്തിലേക്ക് കുഴൽ കിണറിൽനിന്ന് വെള്ളം പമ്പ് ചെയ്യുന്നു
വടക്കാഞ്ചേരി : വെള്ളം കിട്ടാതെ, മുണ്ടകൻ കൃഷിയിറക്കിയ വരവൂരിലെ കർഷകർ പ്രതിസന്ധിയിലായി. ജലസേചന പദ്ധതികളോ കനാൽവെള്ളമോ എത്താത്ത വരവൂർ പാടശേഖരങ്ങളിലെ പ്രധാന ആശ്രയമായിരുന്ന തോടും വറ്റിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
ഇതേത്തുടർന്ന് പാടത്തെ കുഴൽക്കിണറുകളിൽ നിന്ന് മോട്ടോർ വെച്ച് വെള്ളം പമ്പ് ചെയ്യാൻ ആരംഭിച്ചു. ഈ മേഖലയിലെ പാടശേഖരങ്ങളിൽ പ്രധാന കർഷകർക്കെല്ലാം കിണറുകളുള്ളതാണ് ഏക ആശ്വാസം. അവിടെ ഡീസൽ എൻജിൻ ഉപയോഗിച്ച് പാടത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ് ചെയ്യുന്നത്.
വാഴാനി അണക്കെട്ടിൽനിന്ന് മൂന്നുതവണ കനാലിലൂടെയും ഒരുതവണ പുഴയിലൂടെയും മുണ്ടകൻകൃഷിക്കായി വെള്ളം തുറന്നുവിട്ടിരുന്നു.
വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, വേലൂർ, എരുമപ്പെട്ടി, കടങ്ങോട്, കൈപ്പറമ്പ്, ചൂണ്ടൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കർഷകർക്ക് ഇത് വലിയ ആശ്വാസമായിരുന്നു. സംഭരണശേഷിയുടെ പകുതിപോലും വെള്ളം ഇനി വാഴാനിയിൽ ഇല്ല.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..