തൈക്കാട്ട് മൂസ്സ് എസ്.എൻ.എ. ഔഷധശാലയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്യുന്നു
തൃശ്ശൂർ : തൈക്കാട്ട് മൂസ്സ് എസ്.എൻ.എ. ഔഷധശാലയുടെ നൂറാം വാർഷികാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ മേഴ്സി അജി അധ്യക്ഷയായി.
കൗൺസിലർമാരായ ലീല വർഗീസ്, കെ.ജി. നിജി, ഡോ. മനീഷ് മോഹൻ, ദീപക് ഗോപി, ഗോപൻ എന്നിവർ പ്രസംഗിച്ചു. കായ ചികിത്സ, സ്ത്രീ രോഗ-പ്രസൂതിതന്ത്ര, ബാലചികിത്സ, ശാലാക്യതന്ത്രം, തൈറോയ്ഡ്, ജീവിതശൈലി, മാനസികാരോഗ്യം എന്നീ വിഭാഗങ്ങളിൽ പരിശോധനയുണ്ടായിരുന്നു. അടുത്ത ഞായറാഴ്ചയും മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..